jh
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബം പ്രിയങ്ക ഗാന്ധി സന്ദർശിച്ചപ്പോൾ

പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പാക്കം തിരുമുഖത്ത് തേക്കിൻകൂപ്പിൽ വെള്ളച്ചാലിൽ പോളിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. പുൽപ്പള്ളിയിൽ വച്ച് പോളിന്റെ ഭാര്യ സാലി പോൾ, മകൾ സോന പോൾ എന്നിവരെയാണ് പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രിയങ്ക ഗാന്ധി വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകി. പോളിന് ആവശ്യമായ വിദഗ്ധ ചികിത്സ വൈകിയ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തയാണ് തന്റെ അച്ഛന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് പോളിന്റെ മകൾ സോന പോൾ പ്രിയങ്കയോട് പറഞ്ഞു. കുറുവാ ദ്വീപിലേക്കുള്ള വനപാതയിൽ ചെറിയാമല ജംങ്ഷനിൽവെച്ചാണ് ജോലിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്ന പുൽപ്പള്ളി ഓഫ്രോഡേഴ്സ് ക്ലബ് അംഗങ്ങളെ പ്രിയങ്ക ഗാന്ധി അഭിനന്ദിച്ചു.