കൽപ്പറ്റ: കണ്ണൂർ വേങ്ങരയിലെ ജനകീയ ഡോക്ടർ ആയിരുന്ന ഡോ. സി പദ്മനാഭന്റെ സ്മരണക്കായി ഏർപ്പെടുത്തിയ മൂന്നാമത് ഡോ. സി. പദ്മനാഭൻ സ്മാരക സംസ്ഥാന അവാർഡ് തൃപ്പൂണിത്തുറ സ്വദേശിനി ഡോ സലില മുല്ലന് ലഭിച്ചു. കഴിഞ്ഞ 14 വർഷമായി ആദിവാസി മേഖലയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളാണ് ഡോക്ടറേ അവാർഡിന് അർഹയാക്കിയത്. വെങ്ങരയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ 25 ,000 രൂപയും പ്രശസ്ത ശില്പി കെ.കെ.ആർ വെങ്ങര രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും സമ്മാനിച്ചു.