ele
വൈദ്യുതാഘാമേറ്റ് ചരിഞ്ഞ കാട്ടാന

പുൽപള്ളി: വനാതിർത്തിയോട്‌ ചേർന്ന പാക്കം കാരേരിയിൽ വൈദ്യുതാഘാമേറ്റ് കാട്ടാന ചരിഞ്ഞു. 30 വയസോളം പ്രായമുള്ള മോഴ ആനയാണ് ചരിഞ്ഞത്. ഇടുക്കി മൈസൂർ വൈദ്യുതി ലൈൻ കടന്നു പോകുന്ന ഇലക്ട്രിക് പോസ്റ്റിലേക്ക് ചടച്ചി മരം കുത്തി മറിച്ചിട്ടപ്പോൾ ഷോക്കേൽക്കുകയായിരുന്നു. വനഭാഗത്താണ് ആന ചരിഞ്ഞത്. ഉന്നത വനപാലകർ സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ച ശേഷം പോസ്റ്റ് മോർട്ടം നടത്തി. ഈ വർഷം ഇത് മൂന്നാമത്തെ കാട്ടാനയാണ് മേഖലയിൽ ഷോക്കേറ്റ് ചരിയുന്നത്. ദാസനക്കര, അമ്മാനി ഭാഗങ്ങളിലായിരുന്നു മുമ്പ് ആന ഷോക്കേറ്റ് ചരിഞ്ഞത്. തെങ്ങടക്കം ലൈനിലേക്ക് വീണാണ് ആനകൾ ചരിഞ്ഞത്.