സുൽത്താൻ ബത്തേരി: ഗ്രോമോർ ഫുഡ് പദ്ധതി പ്രകാരം കൊട്ടങ്കരയിൽ കുടിയിരുത്തിയ ലീസ് ഉടമകൾക്ക് (കർഷകർ) നഷ്ടപരിഹാരമില്ല. അതെ സമയം ലീസ് ഉടമകളെ കൃഷിയിലും മറ്റും സഹായിക്കുന്നതിനായി എത്തിയ കർഷകർക്ക് പുനരധിവാസ പദ്ധതിയിൽ നഷ്ടപരിഹാരവും ലഭിച്ചു. ആദ്യമെത്തിയ ലീസ് കർഷകരാകട്ടെ ഇന്നും നഷ്ട്ടപരിഹാരത്തിനായി മുട്ടാത്ത വാതിലുകളില്ല.
ഭക്ഷ്യക്ഷാമം അതിരൂക്ഷമായ കാലത്ത് തിരുവിതാംകൂറിൽ നിന്ന് വയനാട്ടിലേയ്ക്ക് എത്തിയതാണ് ഈ കർഷകർ ഫോറസ്റ്റ് ഭൂമി ലീസിന് കൃഷിക്ക് നൽകിയായിരുന്നു ഇവരെ കുടിയിരുത്തിയത്. കൊട്ടങ്കരയിൽ ഇങ്ങനെ ആറ് കുടുംബങ്ങളാണ് 1947-ന് മുമ്പ് എത്തിയത്. ഇവർ ഇവിടെ കൃഷിചെയ്ത് താമസമാരംഭിച്ചു. കൃഷിപണിയിൽ സഹായിക്കാനും മറ്റുമായി പിന്നീട് നിരവധിപേരെത്തി. ഇങ്ങനെ 64 കുടുംബങ്ങളാണ് കൊട്ടങ്കരയിലെത്തിയത്. 1974 - കാലയളവിൽ പകർച്ചവ്യാധി പടർന്ന് പിടിച്ചതോടെ പലരും വനമേഖലയിലെ കൃഷിയിടത്തിൽ നിന്ന് പുറത്തുകടന്നു. കൊട്ടങ്കരയിൽ ആദ്യം താമസമാരംഭിച്ച ആറ് കുടുംബങ്ങളും വീടുപേക്ഷിച്ച് പുറത്ത് വാടകയ്ക്ക് വീടെടുത്ത് താമസമാരംഭിച്ചു.
മംഗലത്ത് ജേക്കബ്ബ് ഇവരുടെ മക്കളായ പത്രോസ്, കുര്യാക്കോസ്,മോൻസി എന്നിവരും കൊമരിക്കൽ ഏലിയാസ്, പൈലി, വർഗീസ്, മരോട്ടിക്കൽ പീറ്റർ,ജോസ്, മാളിയോക്കൽ കുര്യാക്കോസ്, മാത്യൂസ്, മറിയാമ്മ, ഏലിയാസ് എന്നിവരാണ് കൊട്ടങ്കരയിൽ നിന്ന് പുറത്ത് കടന്നത്. അഞ്ച് മുതൽ 10 ഏക്കർ വരെ കൃഷി ഭൂമിയുള്ള ഇവർ, കൃഷിനോക്കി നടത്തുന്നതിനും മാറ്റുമായി പിന്നീട് അവിടെ എത്തിയ കർഷകരെ ഭൂമി ഏൽപ്പിച്ചിട്ടാണ് പുറത്ത് പോയത്. കൃത്യമായി ഭൂമിക്ക് ലീസ് അടച്ചുവന്ന ഇവരിൽ നിന്ന് 2004 - മുതൽ വനം വകുപ്പ് ലീസ് എടുക്കാതെയായി. 2013-ൽ വനമേഖലക്കുള്ളിലെ സെറ്റിൽ മെന്റുകളിൽ കഴിയുന്നവരെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം മാറ്റിപാർപ്പിക്കാൻ തീരുമാനമായി. 2014-ൽ പദ്ധതി നടപ്പിലാക്കി പ്രദേശത്തെ 64 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകി മാറ്റി പാർപ്പിച്ചു.
ഗ്രോമോർ പദ്ധതിപ്രകാരം ആദ്യം കുടിയിരുത്തിയ ആറ് കുടുംബങ്ങളെ പുനരധിവാസ പദ്ധതിയിൽപ്പെടുത്തുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തില്ല. ഐ.ഡി.ഡബ്ല്യു.എച്ച് റീലോക്കോഷൻ പദ്ധതിയുടെ ഗൈഡ്‌ലൈൻ അനുസരിച്ച് കട്ട് ഓഫ്‌ഡേറ്റിൽ സ്ഥലത്ത് താമസമുള്ളവരെയാണ് അർഹതകുടുംബമായി കണക്കാക്കി നഷ്ടപരിഹാരം അനുവദിച്ചത്. കണക്കെടുപ്പ് സമയത്ത് കുടുംബങ്ങൾ താമസമില്ല എന്ന കാരണത്താൽ നഷ്ടപരിഹാരം നിഷേധിക്കപ്പെടുകയായിരുന്നു. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി മുതൽ വനം വകുപ്പിലെ മുഴുവൻ സംവിധാനങ്ങൾക്കും എല്ലാവർക്കും അപേക്ഷ നൽകി കാത്തിരിക്കുകയാണ് ആറ് കുടുംബങ്ങളും.
1843 മുതല്‍ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഗ്രോമോര്‍ ഫുഡ് എന്ന പദ്ധതി.