കൽപ്പറ്റ: തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി കോൺഗ്രസ് വയനാട്ടിൽ കോടികളുടെ കള്ളപ്പണം ഒഴുക്കുന്നതായി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് കള്ളപ്പണവും മദ്യവും വയനാട്ടിലേക്ക് എത്തിക്കുന്നത്. 2019ലും 24ലും രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് യു.ഡി.എഫിന് വയനാടൻ ജനതയെ പറഞ്ഞ് കബളിപ്പിക്കാൻ കഴിഞ്ഞിരുന്നു. അതിനാലാണ് രാഹുൽ ജയിച്ചത്. എന്നാൽ ഇത്തവണ അത്തരത്തിലുള്ള പ്രചാരണങ്ങൾ വിലപ്പോകില്ലെന്ന് കണ്ടപ്പോഴാണ് പ്രിയങ്കയ്ക്കായി കള്ളപ്പണമിറക്കി വോട്ടുപിടിക്കാൻ ശ്രമിക്കുന്നത്. ഇതിനായുള്ള കള്ളപ്പണവുമായി വരുന്ന വാഹനങ്ങൾക്ക് നേരെ കേരള പൊലീസ് കണ്ണടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.