valli
വള്ളിയൂർക്കാവിലെ ആഴ്ച ചന്ത കെട്ടിടം

മാനന്തവാടി: കോടികൾ ചിലവിട്ട് കൊട്ടഘോഷിച്ചു നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ഇതുവരെ പ്രവർത്തനമാരംഭിക്കാത്ത വള്ളിയൂർക്കാവിലെ ആഴ്ച ചന്തകെട്ടിടം രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെയും, മദ്യപാനികളുടെയും കേന്ദ്രമായി മാറുന്നതായി പരാതി. നിർമ്മാണത്തിലെ അപാകതയും, കെടുകാര്യസ്ഥതയും മൂലം ഇതുവരെ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഈ കെട്ടിടം നിലവിൽ കാട് മൂടി പൊട്ടിപ്പൊളിഞ്ഞ നിലയിലാണുള്ളത്. പ്രദേശത്തിന്റെ സമാധാനന്തരീക്ഷത്തിന് തന്നെ ഭീഷണിയാകുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് ഉടൻ നടപടി ഉണ്ടാകണമെന്ന് സൗഹൃദം സ്വാശ്രയ സംഘം വള്ളിയുർകാവ് ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ് വി. ഷിജു, സെക്രട്ടറി വി.എം. മനോജ് വി.എം എന്നിവർ അറിയിച്ചു.