sweet

കൽപ്പറ്റ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യും. എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.എൽ. പൗലോസിൽ നിന്ന് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, വയനാട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എൽ.എ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ പി.കെ. ബഷീർ എം.എൽ.എ, കോഓർഡിനേറ്റർ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ചീഫ് കോഓർഡിനേറ്റർ സി.പി. ചെറിയ മുഹമ്മദ്, ഡി.സി.സി പ്രസിഡന്റുമാരായ എൻ.ഡി. അപ്പച്ചൻ (വയനാട്), അഡ്വ.കെ. പ്രവീൺകുമാർ (കോഴിക്കോട്), വി.എസ്. ജോയ് (മലപ്പുറം), കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, യു.ഡി.എഫ് വയനാട് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി എന്നിവർ പങ്കെടുത്തു.