മാവേലിക്കര : ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ശശിധരൻ അദ്ധ്യക്ഷയായി. ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമ കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമ ബാലകൃഷ്ണൻ, സോമവല്ലി സാഗർ, അമൃത.ജെ, ബി.ശ്രീകുമാർ, ശ്രീദേവി, രമാദേവി, ഗീതാ വിജയൻ, എ.ഡി.എസ് പ്രസിഡന്റ് മറിയാമ്മ രഞ്ജി, സി.ഡി.എസ് അംഗം സുശീല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബി.ബാല നാരായണൻ എന്നിവർ സംസാരിച്ചു.