മാവേലിക്കര : കുറത്തികാട് മാലിമേൽ ഭഗവതി ക്ഷേത്രത്തിൽ വൃശ്ചിക ഭരണിയോടനുബന്ധിച്ച് ഇന്ന് വൈകിട്ട് കളമെഴുത്തുംപാട്ടും ദേവിയുടെ പുറത്തെഴുന്നള്ളത്തും നടക്കും. കളമെഴുത്തുപാട്ടിനോടനുബന്ധിച്ച് വൈകിട്ട് 6ന് സന്ധ്യക്കൊട്ട്, 7ന് കളത്തിലേക്ക് എതിരേൽപ്പ്, തുടർന്ന് കളംപൂജ, കളംപാട്ട്, തിരിഉഴിച്ചിൽ, കളംമായ്ക്കൽ എന്നീ ചടങ്ങുകൾ നടക്കും. കളമെഴുത്തുപാട്ടിനു ശേഷം രാത്രി 8ന് വൃശ്ചികഭരണി എഴുന്നള്ളത്ത് നടക്കും.