മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം വയോജന സംരക്ഷണം ലക്ഷ്യമാക്കി മാർ പക്കോമിയോസ് കാരുണ്യ ഭവൻ സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കാരുണ്യ ഭവന്റെ ഫലകം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അനാച്ഛാദനം ചെയ്തു. ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്താ എബ്രഹാം മാർ എപ്പിഫാനിയോസ് അദ്ധ്യക്ഷനായി. എം.എസ്.അരുൺകുമാർ എം.എൽ.എ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം കരിപ്പുഴ, നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, നഗരസഭ അംഗം നൈനാൻ സി.കുറ്റിശ്ശേരിൽ, ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, ഭദ്രാസന കൗൺസിൽ അംഗം ഫാ.പി.ഡി.സ്കറിയ, മാർ പക്കോമിയോസ് കാരുണ്യ ഭവൻ ഡയറക്ടർ ഫാ.ഷിജി കോശി എന്നിവർ സംസാരിച്ചു.