
മാവേലിക്കര: മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ചെട്ടികുളങ്ങര പൈതൃക കേന്ദ്രം നടത്തിയ പെയിന്റിംഗ് എക്സിബിഷൻ തിരക്കഥാകൃത്ത് ഡോ.പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര പൈതൃക കേന്ദ്രം വൈസ് ചെയർമാൻ രാജൻ ചെങ്കിളിൽ അധ്യക്ഷനായി. കൺവീനർ രാജേഷ് ഉണ്ണിച്ചേത്ത്, ജേക്കബ് ഉമ്മൻ, ആർ.പാർത്ഥസാരഥി വർമ്മ, എസ്.ശശി, പ്രണവം ശ്രീകുമാർ, ഷാജി കളിയച്ഛൻ, എം.കെ.രാജീവ്, ജിനേഷ് പേള, ഗോപൻ ഗോകുലം, കെ.രാജേഷ് കുമാർ, ഡി.അനിൽ പ്രസാദ്, ഗിരിജാ കുമാരി തുടങ്ങിയവർ സംസാരിച്ചു. ചിത്രരചന, ജലഛായം, പ്രശ്നോത്തരി, കളിമൺ ശില്പ നിർമ്മാണം, കാവ്യാലാപനം എന്നീ മത്സരങ്ങളും നടത്തി.