മാവേലിക്കര: ശ്രീനാരായണ സാംസ്കാരിക സമിതി, ഗുരുദർശന മീമാംസാ സമിതി, ഗുരുകുലം സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദിയാഘോഷവും ഗുരു സ്മരണയും നാളെ ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ വച്ച് നടക്കും. രാവിലെ 9ന് കായംകുളം ബാബു അവതരിപ്പിക്കുന്ന സംഗീത സദസ്. 10ന് നിത്യസ്മൃതി സമ്മേളനം. വർക്കല നാരായണ ഗുരുകുലം സ്വാമി ത്യാഗീശ്വരൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ.ബാബു അദ്ധ്യക്ഷനാകും. ആർ.പാർത്ഥസാരഥി വർമ്മ ചിത്രകല ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്വാമി മുക്താനന്ദയതി, ജോർജ് തഴക്കര, ഡോ.ആർ.സുഭാഷ്, സുഗത പ്രമോദ് എന്നിവർ വിവിധ വിഷയങ്ങളിൽ നിത്യ ഗുരു അനുസ്മരണ പ്രഭാഷണം നടത്തും. 2.30 മുതൽ ശ്രീനാരായണ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീത സിംഫണി.