
ചേർത്തല: തണ്ണീർമുക്കത്തിന്റെ ടൂറിസം വികസന സാദ്ധ്യതകൾ കേന്ദ്ര ഗവണ്മന്റിനെ ബോദ്ധ്യപ്പെടുത്തി പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മുൻ കേന്ദ്ര മന്ത്രിയും ഡൽഹിയിലെ സംസ്ഥാന ഗവ.പ്രതിനിധിയുമായ പ്രൊഫ.കെ.വി. തോമസ് പറഞ്ഞു. തണ്ണീർമുക്കം ജനകീയ വികസന കുട്ടായ്മയുടെ ശ്രദ്ധക്ഷണിക്കൽ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ സുബ്രഹ്മണ്യൻ മൂസത് അദ്ധ്യക്ഷത വഹിച്ചു.കെ.ആർ. രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി. എസ്.ഷാജി,വാർഡ് മെമ്പർ വി.പി.ബിനു,കെ.ബി.ബിമൽ റോയ്,എസ്. ശശിധരൻ, വരാനാട് മോഹനൻ,പി.വി.സുരേഷ് ബാബു,ജിഷാ മോൾ,ജോസ് വർഗീസ്, ബേബി തോമസ് എന്നിവർ സംസാരിച്ചു.ജനറൽ കൺവീനവർ സി.പി.ബോസ് ലാൽ സ്വാഗതവും ട്രഷർ പി.കെ.ശശികുമാർ നന്ദിയും പറഞ്ഞു.