photo

ചേർത്തല:കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ചേർത്തല ജില്ലാ ഹെഡ് ക്വാർട്ടേഴ്സിന്റെ ഒന്നാം നിലയുടെ ശിലാസ്ഥാപനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒന്നാം നില പണിയുന്നത്.ചേർത്തല ബി.ആർ. സി.ഹാളിൽ നടന്ന യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാ ജോഷി,ജില്ലാ വിദ്യാഭ്യാസ ഓഫീസർ റോഷ്ന അലിക്കുഞ്ഞ്,എ.ഇ.ഒ.മധു സി., ടി.ഒ.സൽമോൻ,കെ.സി.ആന്റണി,എം.ഇ.രാമചന്ദ്രൻ നായർ,സിറിയക് കാവിൽ എന്നിവർ സംസാരിച്ചു.