photo

ചേർത്തല: കഞ്ഞിക്കുഴിയിലെ കാർഷിക ഗ്രാമമായ പൊന്നിട്ടുശേരിയിൽ പച്ചക്കറി കൃഷിയിൽ നൂറു മേനി വിളവെടുത്ത് ഹരിലാൽ. കുക്കുമ്പറും,പാവലും പയറും പടവലവുമൊക്കെയായി ഉള്ള സ്ഥലമൊക്കെകൃഷിയിടമാക്കി മാറ്റിയിരിക്കുകയാണ് കഞ്ഞിക്കുഴി പഞ്ചായത്ത് പതിമൂന്നാം വർഡിൽ പൊന്നിട്ടുശേരി വീട്ടിൽ ഹരിലാലും കുടുംബവും. വിളഞ്ഞ പച്ചക്കറികളുടെ വിളവെടുപ്പ് കെ.കെ.കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷ കെ. കമലമ്മ,കൃഷി ഓഫീസർ റോസ്മി ജോർജ്,കർമ്മസേന കൺവീനർ ജി.ഉദയപ്പൻ, കർഷകൻ ഹരിലാൽ എന്നിവർ പങ്കെടുത്തു.