
അമ്പലപ്പുഴ : കേരള വയോജന വേദി അമ്പലപ്പുഴ വടക്ക് വാർഷിക സമ്മേളനവും ആരോഗ്യ പരിരക്ഷാ സെമിനാറും സംഘടിപ്പിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് ഉദ്ഘാടനം ചെയ്തു. വയോജന വേദി പ്രസിഡന്റ് എം. എം. പണിക്കർ അദ്ധ്യക്ഷനായി.കോട്ടയം മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിദഗ്ദ്ധൻ ഡോ. പി .വേണുഗോപാൽ ആരോഗ്യ പരിരക്ഷാ സെമിനാറിന് നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ് എം. ശ്രീകുമാരൻ തമ്പി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അനിത, ഗ്രാമപഞ്ചായത്തംഗം ലേഖാമോൾ സനിൽ, വയോജന വേദി ഭാരവാഹികളായ കെ. വേണുകുമാർ, കെ.ശിവൻ , പി. ഉമ്മർ, പി.നടരാജൻ ,വി.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.