
ആലപ്പുഴ: സഹൃദയ ആശുപത്രിയുടെയ എ.കെ.സി.സി പൂന്തോപ്പ് യൂണിറ്റിന്റെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് പൂന്തോപ്പ് അസിസി ഓഡിറ്റോറിയത്തിൽ നടത്തി. ഫാ.ജോസഫ് പാറശെരിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.തോമസ് മാളിയേക്കൽ സ്വാഗതം പറഞ്ഞു. ആലപ്പുഴ സഹൃദയ ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗം ഡോ.എസ്.ഗോവിന്ദ്,ഓർത്തോപീഡിക്സ് വിഭാഗം ഡോ.പി.ശിവസുബ്രഹ്മണ്യൻ, ഇ.എൻ.ടി വിഭാഗം ഡോ.അഞ്ജന അശോക്, ഒഫ്താൽമോളജി വിഭാഗം ഡോ.ലക്ഷ്മി പ്രസാദ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.