photo

ചാരുംമൂട് : പാറ്റൂർ ശ്രീബുദ്ധ എൻജിനിയറിംഗ് കോളേജും ജില്ലാ നാർക്കോട്ടിക് സെല്ലും സംയുക്തമായി സംഘടിപ്പിച്ച ഉദ്ഭാവന -2024 ശ്രീബുദ്ധ എഡ്യൂക്കേഷണൽ സൊസൈറ്റി ചെയർമാൻ പ്രൊഫ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തിന്റെവിവിധ ഭാഗങ്ങളിൽ നിന്ന് 5 മുതൽ 12 വരെ ക്ലാസുകളിൽ നിന്നായി 500 ലധിക കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. ശ്രീബുദ്ധ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ.വി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.കെ.കൃഷ്ണകുമാർ, ട്രഷറർ എ.സുനിൽ കുമാർ, ജോയിന്റ് സ്ക്രട്ടറി ബി.ഉദയൻ, ഉദ്ഭാവന കോ-ഓർഡിനേറ്റർ പി.പി.പവിത എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങളും കാഷ് പ്രൈസും വിതരണം ചെയ്തു.