ചാരുംമൂട്: കെ.എസ്.ആർ.ടി.സി പെൻഷൻ നൽകുന്നത് സർക്കാർ ഏറ്റെടുക്കണമെന്നും 13 വർഷമായി മുടങ്ങിയ പെൻഷൻ പരിഷ്ക്കരിക്കണം നടപ്പാക്കണമെന്നും കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 3 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിത കാല സത്യാഗ്രഹം തുടങ്ങുമെന്ന് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.എസ്. മുല്ലശ്ശേരി, ജില്ലാ പ്രസിഡന്റ് ഇ.ബി വേണുഗോപാൽ, ജില്ലാ സെക്രട്ടറി എ.പി.ജയപ്രകാശ്, ട്രഷറർ വി.പി.ബാലചന്ദ്രനാചാരി, സംസ്ഥാന കമ്മിറ്റിയംഗം റി.ശ്രീധരൻ നായർ, കെ.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.