dgsfd

ആലപ്പുഴ:കലവൂർ റെസിഡന്റ്സ് അസോസിയേഷന്റെ ജാഗ്രതാ ക്ലാസ് പി.പി.ചിത്തര‌‌ഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ മുഖ്യാതിഥിയായി.കെ.ആർ.എ പ്രസിഡന്റ് കെ.പി.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ണഞ്ചേരി സി.ഐ.ടോൾസൺ ,മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്.സന്തോഷ് എന്നിവർ സംസാരിച്ചു.കെ.ആർ.എ ജനറൽ കൺവീനർ വി.ആർ.സുകുമാരൻ സ്വാഗതവും സെക്രട്ടറി ടി.എ.മോഹനൻ നന്ദിയും പറഞ്ഞു.