
ആലപ്പുഴ: മുഹമ്മ പുളിക്കൽ ഇളങ്കാവ് ശിവക്ഷേത്രത്തിലെ നെയ്യ് വിളക്കർച്ചന നാടിനെ ഭക്തിപ്രഭയിലാഴ്ത്തി.ഉദ്ദിഷ്ട കാര്യസിദ്ധിക്കായി നടത്തുന്ന ചടങ്ങിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മേൽശാന്തി അരുൺകുമാർ ചേർത്തല മുഖ്യകാർമ്മികത്വം വഹിച്ചു. ഭദ്രദീപ പ്രകാശനം ഡോ.കെ.എസ് സുഭാഷ് കോഞ്ചേരിയും ഭാര്യ നീനാ സുഭാഷ് കോഞ്ചേരിയും ചേർന്ന് നിർവഹിച്ചു. പ്രസിഡന്റ് പി.എം.രഘുവരൻ പുളിക്കൽ ,സെക്രട്ടറി സി.എസ്.മനോഹരൻ പുളിക്കൽ ചിറ ,വൈസ് പ്രസിഡന്റ് വി.ഡി പ്രസാദ് ശ്രീപാർവതി, ജോ.സെക്രട്ടറി സി.കെ ബൈജു ചിറയിൽ ,പ്രദീപ് കുമാർ ഉദനംപറമ്പ് എന്നിവർ നേതൃത്വം നൽകി.