
മാന്നാർ: ടൗണിൽ തൃക്കുരട്ടി ക്ഷേത്ര ജംഗ്ഷനിൽ അപകടക്കെണിയായി മാറിയ കുഴി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കായംകുളം- തിരുവല്ല സംസ്ഥാന പാതയിൽ തൃക്കുരട്ടി ക്ഷേത്ര ജംഗ്ഷനിൽ തിരുവല്ല ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർറുത്തി യാത്രക്കാരെ കയറ്റി ഇറക്കുന്ന സ്ഥലത്താണ് അപകടക്കെണിയായ കുഴിയുള്ളത്. ബസിൽ നിന്നിറങ്ങുന്ന യാത്രക്കാരും ഇരുചക്ര വാഹനക്കാരുമാണ് കൂടുതലായി അപകടത്തിൽ പെടുന്നത്. ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടാനെടുത്ത കുഴികൾ ശരിയാംവണ്ണം മൂടാത്തതിനെ തുടർന്ന് രൂപപ്പെട്ട കുഴി വാഹനങ്ങൾ കയറിയിറങ്ങി വലിയ കുഴിയായി മാറിയതോടെ അപകടം പതിവായിരിക്കുകയാണ്.തൃക്കുരട്ടി ക്ഷേത്ര ജംഗ്ഷനിൽ വീയപുരം റോഡിൽ നിന്നും മാന്നാർ റോഡിലേക്ക് കയറിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാതെ പോകുന്നതിനാൽ വാഹനങ്ങൾ കുഴിയിൽ വീഴുന്നത് സ്ഥിരമാണ്. സമീപത്തെ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളുമാണ് പലപ്പോഴും ഈ കുഴിയിൽ വീഴുന്ന യാത്രക്കാർക്ക് രക്ഷകരാവുന്നത്.
......
# ഓട്ടോറിക്ഷാ തൊഴിലാളികൾ രക്ഷകർ
''വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള കാൽ നടയാത്രക്കാരും നിരവധി വാഹനങ്ങളും കടന്നുപോകുന്ന പ്രധാന സംസ്ഥാന പാതയിലെ കുഴിയുടെ അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. -നാട്ടുകാർ