
മാന്നാർ: ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് ഉപജീവനമാർഗത്തിനായി സംരംഭം ആരംഭിക്കുന്ന പദ്ധതിക്ക് മാന്നാർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ തുടക്കമായി. കുടുബശ്രീ ഉത്പന്നങ്ങൾ, മുളക്, മല്ലി, മഞ്ഞൾ പൊടികൾ, വെളിച്ചണ്ണ, ചിപ്സ്, തേങ്ങ തുടങ്ങിയവയുടെ വിപണനത്തിനായി റോഡരികിൽ വലിയ കുട സ്ഥാപിച്ച് ഇരിപ്പിടം ഒരുക്കി നൽകുന്നതാണ് പദ്ധതി. കുടുംബശ്രീ മിഷന്റെഎസ്.ടി ഫണ്ട് വിനിയോഗിച്ച് 16-ാം വാർഡിലെ ശ്രീരാഗം കുടുംബശ്രീ അംഗമായ രാജമ്മയാണ് സംരംഭം തുടങ്ങുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി സംരംഭത്തിന്റെ ഉദ്ത്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ് അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ മാളുപ്രസാദ്, എം.ഇ.സി ബിജി രാമകൃഷ്ണൻ, എസ്.ടി ആനിമേറ്റർ ശാന്തി, വൈസ് ചെയർപേഴ്സൺ സുശീല സോമരാജൻ, സി.ഡി.എസ് അംഗം ജഗദമ്മ, അക്കൗണ്ടന്റ് പ്രവീണ എന്നിവർ സംസാരിച്ചു.ശ്രീരാഗം കുടുംബശ്രീ അംഗങ്ങൾ, എ.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.