photo

ചേർത്തല:ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടത്തിയ ലോകമത സമ്മേളനത്തിന് ആശംസകൾ നേർന്നു കൊണ്ടും വഖഫ് നിയമത്തിനെതിരെ മുനമ്പത്ത് സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആഗതമാകുന്ന ക്രിസ്മസിന്റെ സന്ദേശമറിയിച്ചു കൊണ്ടും തങ്കി സെന്റ് മേരീസ് ഫൊറോപള്ളിയിൽ , സൺഡെ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ റാലി നടത്തി.നൂറുകണക്കിന് സാന്താക്ലോസ്മാരും വിശുദ്ധരുടെ നിശ്ചല രൂപങ്ങളും അണിനിരന്നു.വികാരി ഫാ.ജോർജ് എടേഴത്ത് റാലി ഫ്ളാഗ് ഒഫ് ചെയ്തു.ഡയറക്ടർ ഫാ.ലോബോ ലോറൻസ് ചക്രശേരി,ഫാ.സിബി കിടങ്ങേത്ത്,ഫാ.റിൻസൺ കാളിയത്ത്,ഫാ. ദീപക്, ഹെഡ്മാസ്റ്റർ ജോസ് ബാബു കോതാട്ട്,ജോബ് കരിയിൽ, പി.ജെ.ദിപു എന്നിവർ നേതൃത്വം നൽകി.