
ചേർത്തല:കേരള സീനിയർ സിറ്റിസൺസ് ഫോറം (വയോജന വേദി) മരുത്തോർ വട്ടം യൂണിറ്റിന്റെ വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.എസ്.ചിദംബരൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. ശരണ്യ ടി.നായർ നിയമ ഉപദേശ ബോധവത്കരണ ക്ലാസ് എടുത്തു.വൈസ് പ്രസിഡന്റുമാരായ പി.വി.ഔസേഫ്,എൻ.രാധാകൃഷ്ണൻ, സെക്രട്ടറി കെ.ജി.ശ്രീധരപണിക്കർ,വി.സോമനാഥ്,രക്ഷാധികാരി വി. ഗോപാലകൃഷ്ണൻ നായർ,വി. സോമൻ എന്നിവർ സംസാരിച്ചു .