
ചേർത്തല: കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ചേർത്തല ജില്ലാ ഹെഡ് ക്വാർട്ടേഴ്സിന്റെ ഒന്നാം നിലയുടെ ശിലാസ്ഥാപനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ചേർത്തല ബി.ആർ.സി ഹാളിൽ നടന്ന യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാ ജോഷി,ജില്ലാ വിദ്യാഭ്യാസ ഓഫീസർ റോഷ്ന അലിക്കുഞ്ഞ്,എ.ഇ.ഒ.മധു സി, ടി.ഒ.സൽമോൻ,കെ.സി.ആന്റണി,എം.ഇ.രാമചന്ദ്രൻ നായർ,സിറിയക് കാവിൽ, അഡ്വ.കെ.രാധാകൃഷ്ണൻ,ഡി.ബാബു,അഡ്വ.യു.ആർ.വിജയകുമാർ,ആർ. ഹേമലത,സാജു തോമസ്,ബി.ചന്ദ്രലേഖ,എം.ഭരതമ്മാൾ,എൻ.സരസമ്മ,എഫ്. ബലദേവ്,ലിജി ആസാദ്,അനിൽ ബി. കൃഷ്ണ,എം.എസ്.ജയകല എന്നിവർ സംസാരിച്ചു.