
ചേർത്തല:കണ്ടമംഗലം ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. 3 ന് ഗണേശ മഹോത്സവത്തോടെ സമാപിക്കും.കുമരകം ഗോപാലൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തോടെയാണ് ഉത്സവത്തിന് തുടക്കമായത്.ഡോ. അഞ്ജലി ശിവപ്രസാദ് ദീപ പ്രകാശനം നടത്തി.ഇന്ന് രാവിലെ 6.30 ന് പള്ളുരുത്തി ഭവാനിശ്വരക്ഷേത്രം തന്ത്രി വണ്ണപ്പുറം സുധാകരൻ തന്ത്രിയുടെ കാർമ്മികത്വത്തിലാണ് മഹാഗണപതി ഹോമം.റോജമ്മ വിഷ്ണാട്ട് ദീപ പ്രകാശനം നടത്തും. 11 ന് ചതു ശുദ്ധ്യാതി കലശാഭിഷേകങ്ങൾ നടക്കും. 3 ന് രാവിലെ 6.30 ന് നടക്കുന്ന മഹാഗണപതി ഹോമത്തിന് കന്യാകുമാരി ക്ഷേത്രം തന്ത്രി കക്കാട് എഴുത്തോലിൽ മഠം സതീശൻ ഭട്ടതിരിപ്പാട് ആചാര്യനാകും. പി.പി. ബിനു ദീപപ്രകാശനം നടത്തും. ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 5 ന് കാഴ്ചശ്രീബലി,രാത്രി 8.30 ന് ഗാനമേള എന്നിവ നടക്കും.