
അരൂർ:എഴുപുന്ന ഗ്രാമ പഞ്ചായത്തിന്റ് നേതൃത്വത്തിൽ ഉല്ലാസ സായന്തനം എന്ന പേരിൽ സംഘടിപ്പിച്ച വയോജന സംഗമം ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ദെലീമ ജോജോ എം.എൽ.എ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാഷാജി, വൈസ് പ്രസിഡന്റ് ആർ.ജീവൻ,മാരിടൈം ബോർഡ് അംഗം അഡ്വ.എൻ.പി.ഷിബു,പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ദീപ തുടങ്ങിയവർ സംസാരിച്ചു.