
തുറവൂർ: കുത്തിയതോട് ചമ്മനാട് ഭഗവതി ക്ഷേത്രത്തിലെ അഖില ഭാരത ഭാഗവത മഹാസത്രത്തിന് മുന്നോടിയായി സംഘടിപ്പിച്ച സത്ര സഹകരണ സമിതികളുടെ മഹാസംഗമം ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സത്ര നിർവഹണ സമിതി വൈസ് ചെയർമാൻ കെ.പി. ബാലചന്ദ്രൻ കർത്താ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അനന്തൂ രമേശൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, വൈസ് പ്രസിഡൻറ് ആർ.ജീവൻ, കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് അംഗം ആശാ ഷാബു, സത്ര നിർവ ഹണ സമിതി വർക്കിംഗ് ചെയർമാൻ അഡ്വ.ആർ.മുരളീകൃഷ്ണൻ, ജനറൽ കൺവീനർ ബി. ശ്യാംകുമാർ, സത്ര സഹകരണ സമിതി കൺവീനർ അരുൺ മാധവ്, ചീഫ് ഓർഗനൈസർമാരായ പി.പി.മധു, പി.വി.മണിയപ്പൻ, നാരായണീയ സമിതി ചെയർമാൻ എ.ഭാസ്കരൻ നായർ, എം നാരായണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.