
ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്ത് മുൻ അംഗവും സി.പി.ഐ നേതാവും തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി, ബി.കെ.എം.യു മണ്ഡലം സെക്രട്ടറി, എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സി.ടി.സിദ്ധിക്കിൻെ ഒന്നാം ചരമവാർഷിക ദിനാചരണം താമരക്കുളത്ത് നടന്നു. അനുസ്മരണ സമ്മേളനം അഖിലേന്ത്യ കിസാൻ സഭ ജില്ല പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.എം.യു ജില്ല സെക്രട്ടറി ആർ.അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
സി .പി .ഐ ചാരുംമൂട് മണ്ഡലം സെക്രട്ടറി എം.മുഹമ്മദാലി, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.രവീന്ദ്രൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ജി.വിജയൻ, ബി.കെ.എം.യു മണ്ഡലം സെക്രട്ടറി കെ.സുധാകരൻ
പ്രസിഡന്റ് ആർ ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.