
ആലപ്പുഴ: കൈതവന സഹൃദയ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ ശുചിത്വവത്കരണത്തിന്റെ ഭാഗമായി റോഡ് ഡീപ്പ് ക്ലീൻ ചെയ്തു. കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ട്രഷററും ജില്ലാ ജനറൽ സെക്രട്ടറിയുമായ സൗമ്യരാജ്, കൗൺസിലർ സജേഷ് ചാക്കു പറമ്പ്,ജില്ലാ കമ്മിറ്റി അംഗം മിനി വേണു ഗോപാൽ,അസോസിയേഷൻ പ്രസിഡന്റ് കേണൽ എ.പി വിശ്വനാഥൻ, സെക്രട്ടറി ബിജി വേലങ്ങാട്, മധുസൂദനൻ നായർ, ജി.പ്രസാദ്, പ്രതാപ് കുമാർ എന്നിവർ നേതൃത്വം നൽകി. റസിഡന്റ്സ് അസോസിയേഷനുകളുടെ സ്റ്റാർ പദവിക്കുള്ള മാനദണ്ഡങ്ങൾ സൗമ്യരാജ് വിശദീകരിച്ചു.