ബുധനൂർ: സൈൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ശാസ്‌തീകരണവും സാമ്പത്തിക ഉന്നമനവും ലക്ഷ്യം വച്ചുകൊണ്ട് സാമൂഹിക സംരംഭകത്വ പദ്ധതികളുടെ വിശദീകരണവും പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്‌ലി യോജന സോളാർ പദ്ധതി രജിസ്ട്രേഷനും ബുധനൂർ ശ്രീ പരാശക്തി ബാലികാസദനിൽ നടന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പദ്ധതികളുടെ വിശദീകരണം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സുനിൽകുമാർ കളമശ്ശേരി നിർവഹിച്ചു. സേവാഭാരതി കാര്യവാഹ് ശ്രീകുമാർ, സംഘജില്ലാ കാര്യവാഹ് ശ്രീജേഷ് ഗോപിനാഥ്, വിഭാഗ് കാര്യകാര സദസ്യ എം.എൻ ശശിധരൻ എന്നിവർ സംസാരിച്ചു. സൈൻ കോ-ഓർഡിനേറ്റർ രാജ് മോഹൻ സ്വാഗതവും ബുധനൂർ ഗ്രാമസേവാ പരിഷത്ത് അംഗം പി.പി. വിജയകുമാർ നന്ദിയും പറഞ്ഞു.