ഹരിപ്പാട്: ചെറുതന പഞ്ചായത്തിലെ പാണ്ടി വെട്ടുകുളഞ്ഞി റോഡിന്റെ രണ്ടാം റീച്ചും ചെറുതന പഞ്ചായത്തിലെ കാക്കകോടിക്കൽ - ചാപ്രയിൽ റോഡും ഹരിപ്പാട് നഗരസഭയിലെ കാട്ടിൽ മുക്ക് ട്രാൻസ്ഫോർ മുക്ക് കളിക്കൽ ജംഗ്ഷൻ റോഡും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന ഹൈസ്കൂൾ ജംഗ്ഷൻ കാട്ടിൽ മുക്ക് റോഡിന്റെയും നിർമ്മാണ തടസ്സം നീക്കുന്നതിനായി പ്രത്യേക സർക്കാർ ഉത്തരവ് ലഭിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ചെറുതന പഞ്ചായത്ത് രണ്ടാം വാർഡിൽ എം.എൽ.എ പ്രാദേശിക വികസന നിധിയിൽപ്പെടുത്തി മൂലയിൽ 10 മഞ്ഞലെപ്പടി തോടിന് വടക്കേക്കര റോഡ് കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കുന്നതിനും എൽ.എസ്.ജി. ഡി.ക്ക് നിർദ്ദേശം നൽകി. വർക്കുകൾ കാലതാമസം കൂടാതെ പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.