തുറവൂർ : കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 8-ാമത് വാർഷികവും പുതിയ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് 4 ന് തുറവൂർ ജംഗ്ഷനിൽ നടക്കും. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ. സി.ടി.അരവിന്ദ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാരുണ്യം മാനേജിംഗ് ട്രസ്റ്റി സ്റ്റീഫൻ റാഫേൽ അദ്ധ്യക്ഷനാകും. മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് ആമുഖ പ്രസംഗവും തിരുവനന്തപുരം പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണവും സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണവും നടത്തും. സിനാമാതാരം സാജൻ പള്ളൂരുത്തി രോഗീ പരിചരണ സഹായ പദ്ധതിയിൽപ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ധനസഹായം വിതരണം ചെയ്യും. ഫാ. പീറ്റർ ദേവസി തൃശൂർ സ്വാഗതവും സബിത എൻ. വർഗീസ് നന്ദിയും പറയും.