
ഹരിപ്പാട്: ഐ. എൻ. ടി.യു .സി ഹരിപ്പാട് റീജിയണൽ കമ്മിറ്റി യോഗം ഹരിപ്പാട് എം.ൽ.എ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് അർഹമായ തൊഴിൽ ഉറപ്പു വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് രാധകൃഷ്ണൻ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.ബി ശിവപ്രസാദ് സ്വാഗതം പറഞ്ഞു. എ.കെ രാജൻ,ജോൺ തോമസ്,രാജേന്ദ്രകുറുപ്പ്, ശശിധരൻ, ശാന്തകുമാർ സുജാത, സുകുമാരൻ എന്നിവർ സംസാരിച്ചു.