
ചേർത്തല: കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയിൽ നിന്ന് അരൂക്കുറ്റി വഴിയുള്ള കമ്പം ഫാസ്റ്റ് പാസഞ്ചർ സർവീസ് മന്ത്രി പി.പ്രസാദും അരൂർ എം.എൽ.എ. ദലീമയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ മന്ത്രി പി.പ്രസാദിന്റെ ആവശ്യപ്രകാരമാണ് സർവീസ് അനുവദിച്ച് നൽകിയത്. ഇന്ന് പുലർച്ചെ 5.45ന് ചേർത്തലയിൽ നിന്ന് സർവീസ് ആരംഭിക്കും.ചേർത്തലയിൽ നിന്ന് 5.45 ന് തുടങ്ങി വൈറ്റില,കളമശേരി,ആലുവ,പെരുമ്പാവൂർ, കോതമംഗലം,നേര്യമംഗലം,ചെറുതോണി,കട്ടപ്പന വഴി ഉച്ചയ്ക്ക് ഒരു മണിക്ക് കമ്പത്ത് എത്തി വൈകിട്ട് 3ന് തോപ്പുംപടി വഴിയാണ് മടക്കയാത്ര.