ആലപ്പുഴ : പാവങ്ങളുടെ സാമൂഹിക പെൻഷനിൽ കൈയിട്ടുവാരുന്ന ഹീനമായ നടപടിക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. ഇത്തരം ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും തുക പലിശ സഹിതം ഈടാക്കുകയും വേണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ദിലീപ് രാജേന്ദ്രൻ, പ്രൊഫ. മിനി ജോസ്, അഡ്വ. ദിലീപ് ചെറിയനാട്, എം.ഇ.ഉത്തമകുറുപ്പ്, ജോസഫ് മാരാരിക്കുളം, ഷീല ജഗദരൻ, എം.ഡി.സലിം എന്നിവർ സംസാരിച്ചു.