c

ആലപ്പുഴ: ഡിസ്ട്രിക്ട് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു അമ്പലപ്പുഴ താലൂക്ക് സമ്മേളനം പുന്നപ്ര വയലാർ സ്മാരക ഹാളിൽ നടന്നു. യൂണിയൻ ജില്ലാസെക്രട്ടറി അഡ്വ.എം.എം.അനസ് അലി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്‌ കെ.എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം.ഷെരീഫ് റിപ്പോർട് അവതരിപ്പിച്ചു. സി.പി.എം ആലപ്പുഴ ഏരിയ സെക്രട്ടറി സഖാവ് അജയ സുധീന്ദ്രൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.പി.പവനൻ സംസാരിച്ചു.
ഭാരവാഹികളായി സി.ജെ.ഗോപൻ (പ്രസിഡന്റ്‌), എം.എസ്.സജീവ് (സെക്രട്ടറി), സാലി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.