photo
ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ എസ്.എൻ.ഡി.പി കൊച്ചു കളപ്പുര യൂണിറ്റ് സമ്മേളനം അമ്പലപ്പുഴ യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ എസ്.എൻ.ഡി.പി കൊച്ചു കളപ്പുര യൂണിറ്റ് സമ്മേളനം അമ്പലപ്പുഴ യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.പി.സി താലൂക്ക് സെക്രട്ടറി പി.അജിത്ത്, ശ്രീനാരായണ പെൻഷണനേഴ്സ് കൗൺസിൽ കേന്ദ്ര കമ്മിറ്റി അംഗം കെ.ബി.സാധുജൻ, ശാഖാ സെക്രട്ടറി പി.വി.വേണുഗോപാൽ, താലൂക്ക് ജോയിന്റ് സെക്രട്ടറി കെ.എസ്.ദീപു, കെ.ഓമന, എം.പി.പ്രസന്നൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.ആർ.സതീശൻ (പ്രസിഡന്റ്), ജി.സോമൻ(വൈസ് പ്രസിഡന്റ്), എം.സുധാകരൻ(സെക്രട്ടറി), കെ.എസ്.ദിനേശൻ (ജോയിന്റ് സെക്രട്ടറി).