1

കുട്ടനാട്: എടത്വാ കോടമ്പനാടി ഭജനമഠം ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികാഘോഷം നടത്തി. സമ്മേളനം സ്വാമി ശിവബോധാനന്ദ ഉദ്ഘാടനം ചെയ്തു. ഭജനമഠം പ്രസിഡന്റ് പ്രമീള സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സുജിത്ത് തന്ത്രി, അജിശാന്തി എന്നിവരെ ആദരിച്ചു. ജില്ലാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, പഞ്ചായത്ത് അംഗം പ്രിയ അരുൺ, വി..പി.സുജീന്ദ്രബാബു എന്നിവർ സംസാരിച്ചു. സുഷമ ഉത്തമൻ ,സോമരാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.