മാവേലിക്കര: ഓണാട്ടുകര സാഹിതി സർഗ്ഗവസന്തം പന്ത്രണ്ടാം പതിപ്പ് രാജാ രവിവർമ്മ അനുസ്മരണം ആർട്ടിസ്റ്റ് മോഹൻ വാസുദേവൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സരോജിനി ഉണ്ണിത്താൻ അദ്ധ്യക്ഷയായി. ആർട്ടിസ്റ്റ് ജോൺസ് കൊല്ലകടവ് വരച്ച രാജാ രവിവർമ്മയുടെ ഛായാചിത്രം പ്രൊഫ. മാമ്മൻ വ‌ർക്കി സ്വീകരിച്ചു. ജോൺസ് കൊല്ലകടവിനെ ജോ.സെക്രട്ടറി ശശികുമാർ മാവേലിക്കര ആദരിച്ചു. അഡ്വ.സുരേഷ് കുറത്തികാടിന്റെ മാവേലിക്കരയാനത്തിലെ കുറത്തികാടൻ കഥകൾ സമിതി വൈസ് പ്രസിഡന്റ് കെ.കെ.സുധാകരൻ അവതരിപ്പിച്ചു. തുടർന്ന് നടന്ന കാവ്യയോത്സവത്തിൽ ജെ.ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്വന്തം കവിത അവതരിപ്പിച്ചു.