
മാവേലിക്കര- മഹിളാ ഐക്യവേദിയുടെ പതിനൊന്നാമത് സംസ്ഥാന പ്രതിനിധി സമ്മേളനം മാവേലിക്കര വിദ്യാധിരാജാനഗറിൽ സിനിമാതാരം ശ്രുതി ബാല ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹൻ അധ്യക്ഷയായി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു മുഖ്യപ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഓമന മുരളി, സംസ്ഥാന മുഖ്യരക്ഷാധികാരി ഡോ.ദേവകി അന്തർജനം, സംസ്ഥാന ട്രഷറർ രമണി ശങ്കർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രത്ന എസ്.ഉണ്ണിത്താൻ, പ്രൊഫ.സിന്ധു രാജീവ്, സംസ്ഥാന സമിതി അംഗങ്ങളായ ശാന്തി ഗോവിന്ദ്, യമുന വത്സൻ, അലീന പൊന്നു, സംസ്ഥാന സെക്രട്ടറിമാരായ ആർ.ഗിരിജ കുമാരി, സൂര്യ പ്രേം, ഉഷാദേവി പി.നമ്പൂതിരി, പി.കെ.ഗിരിജ എന്നിവർ സംസാരിച്ചു.