മാവേലിക്കര: പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയുടെ 150-ാംമത് പെരുന്നാളിനോട് അനുബന്ധിച്ച് ഇടവകയിലെ ദാമ്പത്യ ജീവിതത്തിൽ 50 വർഷം തികഞ്ഞ ദമ്പതിമാരെ ആദരിച്ചു. അനുമോദന സമ്മേളനം കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ യുലിയോസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.കെ.എം.വർഗീസ് കളിക്കൽ, സഹവികാരി ഫാ.സന്തോഷ്‌ വി.ജോർജ്, വലിയപള്ളി ട്രസ്റ്റി റോയി തങ്കച്ചൻ, സെക്രട്ടറി പി.എസ്.ബാബു, ഫാ.ഗീവർഗീസ് പോന്നോല, ഫാ.കോശി അലക്സ്‌ എന്നിവർ സംസാരിച്ചു.