s

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴവടക്ക് പുത്തുവിള വീട്ടിൽ പ്രദീപ് കുമാറിന്റെയും റാണിയുടെയും ആറു വയസുകാരൻ മകൻ നീലകണ്ഠൻ നാലു വർഷമായി രക്താർബുദത്തോടു മല്ലിട്ട് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്ന ഈ കുട്ടി ഇപ്പോൾ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇപ്പോൾ നടക്കുന്ന കീമോതെറാപ്പി ചികിത്സക്കു തന്നെ 15 ലക്ഷത്തോളം ചെലവു വരും. തുടർന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്നാണ്‌ നിർദ്ദേശം. ഇതിനും 25 ലക്ഷത്തിലധികം ചെലവു വരും.

അങ്കമാലിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കുട്ടിയുടെ അച്ഛൻ പ്രദീപ് കുമാറിന് ഇപ്പോൾ ജോലിക്കു പോകുവാൻ സാധിക്കാതെ വന്നതോടെ കുടുംബത്തിന്റെ ഏക വരുമാനവും നിലച്ചിരിക്കുകയാണ്. ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. നീലകണ്ഠന് ജീവിതത്തിലേക്ക് തിരിച്ചു വരണമെങ്കിൽ സുമനസുകളുടെ സഹായം വേണം. നീലകണ്ഠന്റെ അമ്മ റാണി ധനകുമാറിന്റെ പേരിൽ ഫെഡറൽ ബാങ്ക് കടവന്ത്ര ഗിരി നഗർ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അകൗണ്ട് നമ്പർ: 10580100295665. ഐ.എഫ്.എസ്.കോഡ്- FDRL0001058.
ഫോൺ: 9947347107, 9562634769.