മാവേലിക്കര: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഥമ ജില്ലാ വനിതാ കൺവെൻഷൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. സെമിനാർ ആലപ്പുഴ സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ.എസ്.സീമ നയിച്ചു.ഫാർമസിസ്റ്റ്സ് അസോ. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫിദ അൻസാരി യോഗത്തിൽ അദ്ധ്യക്ഷയായി. അസോ. സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു ഉണ്ണികൃഷ്ണൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി സംഗീത ജയകൃഷ്ണൻ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഷീബ സേതുലാൽ, ജില്ലാ സെക്രട്ടറി സി.ജയകുമാർ, പ്രസിഡന്റ്‌ എ.പി.ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രീന ബിജുനാഥ്‌, പ്രീത ബൈജു , സിന്ധു.കെ.എൽ, ശില്പ ജയൻ, മഞ്ചു പ്രമോദ്, നിഷ.ഇ.കുട്ടി, ഷീബ താമരക്കുളം, ദീപ ശ്രീകുമാർ, പാർവതി.ജി.നായർ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി ബിന്ദു ഉണ്ണികൃഷ്ണൻ (ചെയർപേഴ്സൺ) പ്രീന ബിജുനാഥ്‌ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.