തുറവൂർ:തൈക്കൽ - അന്ധകാരനഴി തീരദേശ റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് യുവശബ്ദം ജനകീയ സമിതിയുടെ നേതൃത്വത്തിൽ തൈക്കൽ മുതൽ അന്ധകാരനഴി വരെയുള്ള റോഡിൽ പ്രദേശവാസികൾ കിടപ്പു സമരം നടത്തി. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ സമരത്തിൽ പങ്കെടുത്ത. ഒറ്റമശ്ശേരിയിൽ പോൾ ആന്റണി,ഫ്രാൻസിസ് സാലസ്, മെൽബിൻ, റോക്സൺ ജോസഫ്, വെട്ടയ്ക്കൽ പ്രദേശത്ത് ജെറിൽ സോളമൻ,ബോണി പീറ്റർ,ബാസ്റ്റിൻ ആൻഡ്രൂസ്,ആന്റണി കുരിശിങ്കൽ, കലേഷ് ജോൺ അഴീക്കൽ പ്രദേശത്ത് വിക്ടർ ജോസ്,ജസിൽ സോളമൻ, ലിജിൻ സ്രാമ്പിക്കൽ എന്നിവരും നേതൃത്വം നൽകി.