മാന്നാർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ച് ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ സഞ്ചരിക്കുന്ന നേത്ര വിഭാഗവും പാണ്ടനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും ചേർന്നു നടത്തുന്ന സൗജന്യ തിമിര-റെറ്റിനോപ്പതി-ഗ്ലോക്കോമ നിർണ്ണയ ക്യാമ്പ് , ഇന്ന് പാണ്ടനാട് മുല്ലശേരി ഫാമിലി ഹാളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ നടക്കും. സർജറി ഉൾപ്പടെ തുടർ ചികിത്സകൾ തീർത്തും സൗജന്യമായിരിക്കും.