tur

തുറവൂർ:പറയകാട് തഴുപ്പ് ശ്രീ ഗുരുദേവ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വയലാർ രാമവർമ്മ അനുസ്മരണവും ഗാനാർച്ചനയും സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന പരിപാടി ടെലിവിഷൻ കോമഡി താരം ലാൽബി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ വി.പ്രസന്നൻ അദ്ധ്യക്ഷനായി. രക്ഷാധികാരി അശോകൻ പനച്ചിക്കൽ,സെക്രട്ടറി എ. എൻ.ഷണ്മുഖൻ,കമ്മിറ്റി അംഗം വി.ജെ.ആൻ്റണി എന്നിവർ സംസാരിച്ചു. നിരവധി പേർ വയലാറിൻ്റെ ഗാനങ്ങൾ ആലപിച്ചു.