കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ 366,5676,5677-ാം നമ്പർ കണ്ടല്ലൂർ തെക്ക് ശാഖാ ദേവസ്വം ഗുരുക്ഷേത്രത്തിന്റെ എട്ടാമത് പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണ ധർമ്മ പ്രബോധനവും ധ്യാനവും തുടങ്ങി. നാളെ സമാപിക്കും.

ഭദ്രദീപ പ്രകാശനം കണ്ടത്തിച്ചിറ പുതുവൽ ശ്യാമപ്രകാശ് നിർവ്വഹിച്ചു. ഇന്ന് രാവിലെ ആറ് മുതൽ ഗുരുപൂജ ,ഗുരുപുഷ്പാഞ്ജലി സർവേശ്വര പൂജ ,8.30 ന് മഹാ ശാന്തി ഹവന യജ്ഞം, 10 ന് ശ്രീനാരായണ ധർമ്മ പ്രബോധനവും ധ്യാനവും, 11 ന് പ്രഭാഷണം , പ്രഭാഷക ആശാപ്രദീപ്. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 3 ന് സമൂഹ പ്രാർത്ഥന ധ്യാനം ,മംഗളാരതി സമർപ്പണം, 6 ന് കലാപരിപാടികൾ, രാത്രി 8ന് അന്നദാനം. നാളെ എട്ടാമത് പ്രതിഷ്ഠാ വാർഷികം .കൈലാസൻ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ 5. 30ന് ഗുരു ഹോമം,6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.30ന് നവകലശം, 9ന് ഗുരുപൂജ ഗുരു പുഷ്പാഞ്ജലി സർവേശ്വര പൂജ,10 ന് ശ്രീനാരായണ ധർമ്മ പ്രബോധനവും ധ്യാനവും. 11 ന് പ്രഭാഷണം പ്രഭാഷകൻ പി.ടി മന്മഥൻ, അന്നദാനം,ഉച്ചയ്ക്ക് രണ്ടിന് ഗുരുദേവന്റെ മഹാസമാധി അവതരണം. വൈകിട്ട്4 ന് സമൂഹ പ്രാർത്ഥന, മംഗളാരതി സമർപ്പണം, പ്രസാദ വിതരണം,6 ന് പ്രഭാഷണം പ്രഭാഷകൻ ദിലീപ് രാമചരി.തുടർന്ന് കലാപരിപാടികൾ,രാത്രി 8 ന് അന്നദാനം.