ambala

അമ്പലപ്പുഴ: പൊളിച്ചിട്ട റോഡിൽ ഗ്രാവൽ നിരത്തിയിട്ടും നിർമ്മാണം പൂർത്തിയാക്കത്തതു മൂലം ജനം ദുരിതത്തിൽ . പുന്നപ്ര തെക്ക് രണ്ടാം വാർഡ് സി.എം.എസ് തലക്കെട്ട് - സെന്റ് മേരീസ് ചാപ്പൽറോഡാണ് പൊളിച്ചിട്ടു അഞ്ചു മാസം കഴിഞ്ഞും പണി പൂർത്തിയാക്കത്തത് . എച്ച്.സലാം എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ചു പൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല. റോഡിൽ മെറ്റൽ ചീളുകൾ ചിതറി കിടക്കുന്നതു മൂലം ഇരുചക്ര വാഹനങ്ങൾ തെന്നി മറിഞ്ഞുള്ള അപകടങ്ങൾ നിത്യ സംഭവമാണ്. നിരവധി വാഹനങ്ങളുടെ ടയറും പഞ്ചറാകുന്നുണ്ട്. അടിയന്തരഘട്ടത്തിൽ രോഗികളെ കൊണ്ടുപോകാൻ ഓട്ടോറിക്ഷകൾ പോലും അപൂർവ്വമായിട്ടാണ് എത്തുന്നത്. പ്രദേശത്തെ നൂറുകണക്കിനാളുകൾ ദേശീയ പാതയിലെത്തുന്നത് ഈ റോഡു വഴിയാണ്.കഴിഞ്ഞ ദിവസം സൈക്കിളിൽ പോയ വയോധികൻ വീണു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ് . റോഡിൽ തെന്നി വീണ് സമീപത്തെ വീട്ടിലെ 4 വയസു മാത്രമുള്ള കുഞ്ഞിന്റെചുണ്ട് ഇന്നലെ മുറിഞ്ഞിരുന്നു

........

# പ്രതിഷേധത്തിൽ നാട്ടുകാർ

അടിയന്തരമായി റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് പുന്നപ്ര അറോറ പുരുഷ സ്വയം സഹായ സംഘം ആവശ്യപ്പെട്ടു. റോഡുപണി വൈകുകയാണെങ്കിൽ പി.ഡബ്ളു. ഡി ഓഫിസ് ഉപരോധമുള്ള പ്രതിഷേധം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജോൺസൺ മണ്ണാ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പി. പി .ജോസഫ്, മാത്യൂസ് പുന്നപ്ര, തുടങ്ങിയവർ സംസാരിച്ചു.